അരിക്കുളത്ത് തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷൻ പദ്ധതിക്ക് തുടക്കം

On: November 8, 2026 8:41 AM
Follow Us:
പരസ്യം

അരിക്കുളം: തെരുവുനായ്ക്കളിലെ പേവിഷബാധ നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി അരിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2026-27 പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രമണി നിർവഹിച്ചു. വാക്സിനേഷൻ ചുമതലയുള്ള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ പ്രദീപ് സി. ജെ., അമൽജിത്ത് സി. പി. എന്നിവർക്ക് വാക്സിനേഷൻ കൂൾ ബോക്സുകൾ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ ഒരു മാസം നീണ്ടുനിന്ന വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.

അരിക്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുമെന്നും പേവിഷബാധ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എൻ. പി., ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട്ട്, മെമ്പർമാരായ വി .വി. എം. ബഷീർ, സീനത്ത്, നാരായണി കെ. എം., ഷൈമ കെ. ടി., വെറ്ററിനറി സർജൻ ഡോ. കൃഷ്ണ സൂരജ്, അറ്റൻഡന്റ് രാമചന്ദ്രൻ സി. കെ. എന്നിവർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!