കീഴരിയൂർ മണ്ഡലം നൂറ്റിഎഴുപത്തിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യിൽ അച്ചുതൻ ചരമവാർഷിക ദിനം ആചരിച്ചു. ചടങ്ങ് DCC പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ MLA ഉദ്ഘാടനം ചെയ്തു. എം.പി വിനോദൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ ഫോട്ടോ അനാഛാദനം ചെയ്തു. DCC സെക്രട്ടറി ഇ. അശോകൻ , രാജേഷ് കീഴരിയൂർ, വി.പി ഭാസ്കരൻ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, പഞ്ചായത്ത്മെമ്പർ പി.എം അശോകൻ , മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.കെ.ദാസൻ , ചുക്കോത്ത് ബാലൻ നായർ, കുറുമയിൽ ബാബു, പാറോളി ശശി,എം.കെ സുരേഷ്ബാബു കെ.സി രാജൻ, ഒ.കെ കുമാരൻ , എം.എം രമേശൻ , എൻ.ടി ശിവാനന്ദൻ ,കെ.സുരേന്ദ്രൻ ,ഷാജി തയ്യിൽ കെ.എം നാരായണൻ , ദിലീപൻ കെ.എം. എന്നിവർ പ്രസംഗിച്ചു.