എം സി എഫ് കെട്ടിടം:അരിക്കുളത്തെ അനധികൃത നിർമ്മിതി പൊളിച്ചു മാറ്റുക കർമ്മസമിതി സമരത്തിലേക്ക് ഗ്രാമ സഭ തീരുമാനത്തെ മറികടന്ന് നിർമ്മാണം തുടങ്ങി ഓം ബുഡ്സ് മാൻ വിധിയെ തുടർന്ന് നിർത്തിവെച്ച കെട്ടിടഭാഗം പൊളിച്ചു മാറ്റി സ്ഥലം പൂർവ്വ സ്ഥിതിയിൽ ആക്കി കിട്ടുന്നതിന് അടുത്ത ഘട്ടം പ്രക്ഷോഭം ആരംഭിക്കാൻ ജനകീയ കർമ്മ സമിതി യോഗം തീരുമാനിച്ചു.താത്കാലിക MCF നിർമിക്കാൻ ജില്ലാ കളക്ടർ 10സെന്റ് ഭൂമി അനുവദിക്കാൻ ആയിരുന്നു കുറ്റ്യാടി ജലസേചന അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ അരിക്കുളം പള്ളിക്കൽ കനാൽ സൈഫൺ പരിസരത്തെഅഞ്ച് സെന്റ് ഭൂമി മാത്രമാണ് എം സി എഫ് നിർമ്മിക്കാൻ വിട്ടു നൽകിയിരുന്നത്. ഗ്രാമ സഭാ തീരുമാനം മറികടന്നാണ് കെട്ടിട നിർമ്മാണം എന്നതിനാൽ ഓം ബുഡ്സ് മാൻ കെട്ടിട നിർമ്മാണം നിർത്തി വെക്കാൻ വിധിച്ചതിനെ തുടർന്ന് 2023മെയ് മാസം കെട്ടിടം പണി നിർത്തിവെക്കുകയായിരുന്നു. ഇപ്പോൾ കെട്ടിടഭാഗം കാട് മൂടി കിടക്കുന്നതിനാൽ ജനങ്ങൾക്ക് ശല്യം ആയി മാറിയിരിക്കുകയാണ്.കുട്ടികളും മുതിർന്നവരും ദീർഘകാലം കായിക വിനോദത്തിനും സാംസ്കാരിക പരിപാടി കൾക്കും ഉപയോഗിച്ചിരുന്ന പുറംപോക്ക് ഭൂമി യിൽ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് തുടങ്ങിയ കെട്ടിടം അപര്യാപ്ത മാണെന്നും സ്ഥലം കണ്ടെത്തി സൗകര്യപ്രദമായ സ്വന്തം കെട്ടിടം പണിയണം എന്നും 2023-24ലെ ഓഡിറ്റ് വകുപ്പിന്റെ നിർദേശമുണ്ടായതിനെ തുടർന്ന് പുതിയ സ്ഥലം കണ്ടെത്താൻ മുൻ ഭരണ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ ഭരണ സമിതി ഇതുവരെയും സ്വന്തം എം സി എഫ് കെട്ടിടം ഉണ്ടാക്കുന്നതിന് യാതൊരു നീക്കവും നടത്തിയിട്ടില്ല.ഹൈ ക്കോടതിയിൽ ഈ വിഷയത്തിൽ നിലവിലുള്ള കേസ് അവസാനിപ്പിക്കാൻ യാതൊരു നടപടിയും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.പുതിയ എം സി എഫ് പണിയാൻ സ്ഥലം കണ്ടെത്തുന്നതിനും അനധികൃത മായി പണിതു തുടങ്ങിയ കെട്ടിടം പൊളിച്ചു മാറ്റി സ്ഥലം പൂർവ്വ സ്ഥിതിയിൽ ആക്കി കിട്ടുന്നതിനും ശക്തമായ സമരം നടത്താൻ ജനകീയ കർമ്മസമിതി യോഗം തീരുമാനിച്ചു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷ്യം വഹിച്ചു.കെ എം നാരായണി, പ്രസാദ് ഇടപ്പള്ളി,അബ്ദുള്ളഇടപ്പള്ളിമീത്തൽ ,ദിനേശ് പ്രശാന്തി,പി കെ അൻസാരി, ജനാർദ്ദനൻ സ്നേഹാലയം,ബാലകൃഷ്ണൻ സി കെ,മണി ഇടപ്പള്ളി എന്നിവർ സംസാരിച്ചു. സി രാഘവൻ സ്വാഗതം പറഞ്ഞു.