മേപ്പയ്യൂർ: മേപ്പയ്യൂർ മേഖല പെയിൻ്റേഴ്സ് സഹകരണ കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു .മേപ്പയ്യൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം പ്രമുഖ ചിത്ര കലാകാരൻ കുമാർ കൽപ്പത്തൂർ ഉദ്ഘാടനം ചെയ്തു.സമീർ മാണിക്കോത്ത് അധ്യക്ഷനായി. മുജീബ് കോമത്ത്, ഇ.ടി അനീഷ്, ബാബുരാജ് കൽപ്പത്തൂർ, രവി ആയോൽപ്പടി, പി.എം പവിത്രൻ, ബാബു കീഴ്പ്പയ്യൂർ, കുഞ്ഞിമൊയ്തി കീഴരിയൂർ സംസാരിച്ചു. മുതിർന്ന പെയിൻ്റിംങ്ങ് തൊഴിലാളികളെ ആദരിക്കൽ, മെൻ്റലിസം ഷോ, വിവിധ കലാപരിപാടികളും നടന്നു.