സൗദിയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരംഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം

On: May 28, 2025 11:44 AM
Follow Us:
പരസ്യം

റിയാദ്: സൗദി അറേബ്യയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരമൊരുങ്ങി. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളി തന്റെ കീഴിൽ നിന്ന് ജോലിയിൽ നിന്ന് ഒഴിവായെന്ന് മന്ത്രാലയത്തിൽ രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹുറൂബ്. നിരവധി പ്രവാസികൾക്ക് നീക്കം ഗുണമാകും.

തൊഴിൽ സ്ഥലങ്ങളിൽ നിന്ന് മുങ്ങിയതായി തൊഴിൽ, ആഭ്യന്തരമന്ത്രാലയങ്ങളുടെ സിസ്റ്റങ്ങളിൽ തൊഴിലുടമ രേഖപ്പെടുത്തുന്ന പരാതിയാണ് ഹുറൂബ്. ഇംഗ്ലീഷിൽ ആപ്സന്റ് ഫ്രം വർക്ക് എന്നാണ് ഇത്തരക്കാരുടെ രേഖകളിലുണ്ടാവുക. തൊഴിലുടമയുമായുള്ള തർക്കത്തിനൊടുവിലാണ് മുമ്പ് സ്‌പോൺസർമാരൊക്കെ ഇത്തരത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ തൊഴിലാളിക്ക് നാടുകടത്തൽ കേന്ദ്രം വഴി മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയൂ. സൗദിയിലേക്ക് നിശ്ചിത കാലം വിലക്കുമുണ്ടാകും.

നിലവിൽ തൊഴിൽ കരാർ റദ്ദായി രണ്ട് മാസം കഴിഞ്ഞാലേ ഹൂറൂബാകൂ. സ്‌പോൺസർക്ക് പഴയ പോലെ ഹുറൂബ് ആക്കാനാകില്ല. ഇന്നലെ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, പഴയ ഹുറൂബ് കേസുകളും ഒഴിവാക്കാം. ഇതിനായി പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറണം. ഖിവ പ്ലാറ്റ്‌ഫോം വഴി ഇത് പൂർത്തിയാക്കാം. ഇതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. പിന്നീട് താമസ രേഖയായ ഇഖാമ പുതുക്കാനും സാധിക്കും. പുതിയ നീക്കം മലയാളികളടക്കം ആയിരങ്ങൾക്ക് ഗുണമാകും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ഒമാനിൽ കെട്ടിടത്തിൽ നിന്നും വീണ് നാല് വയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; ഓഗസ്റ്റ് യാത്രകൾക്കുള്ള യു.എ.ഇ – ഇന്ത്യ വിമാന നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ!

കുവൈത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തന്നെ; 5.79 ലക്ഷത്തോളം തൊഴിലാളികളുമായി ഒന്നാം സ്ഥാനത്ത്

ഹുർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് തെഹ്റാനും

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

ഇറാനിൽ വ്യോമാക്രമണവുമായി അമേരിക്ക; കുവൈത്തിലും ബഹ്‌റൈനിലും ആക്രമണം; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

Leave a Comment

error: Content is protected !!