മുഖ്യമന്ത്രി ഇന്ന് കൊയിലാണ്ടിയിൽ

On: November 27, 2026 6:19 AM
Follow Us:
പരസ്യം

കൊയിലാണ്ടി : കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുളള വിഷന്‍ കൊയിലാണ്ടി കോണ്‍ക്ലേവിന് വൈവിധ്യമാര്‍ന്ന സാംസ്‌ക്കാരിക പ്രദര്‍ശനത്തോടെ തുടക്കം. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.കെ.പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഡോ.എം.ആര്‍.രാഘവ വാര്യര്‍,മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി.സൂര്യദാസ്,
കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍,പയ്യോളി നഗരസഭാധ്യക്ഷ എന്‍.സാഹിറ,അനില്‍ രാധാകൃഷ്ണന്‍ ( കോര്‍ഡിനേറ്റ് എഡിറ്റര്‍, മലയാള മനോരമ ),ഗായകന്‍ ഷാഫി കൊല്ലം, യു.കെ.രാഘവന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അജയ്‌ബോസ്(ചേമഞ്ചേരി),കെ.എന്‍.ഭാസ്‌ക്കരന്‍(ചെങ്ങോട്ടുകാവ്),ഒ.കെ.ഫൈസല്‍(തിക്കോടി) എന്നിവരും പ്രസംഗിച്ചു. ഇന്ന്
നവംബര്‍ 27ന് 1 മണിക്ക്മുഖ്യമന്ത്രി വി.ഡി.സതീശന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി എ.പി.അനില്‍ കുമാര്‍,കൃഷി മന്ത്രി ടി.സിദ്ധിഖ്,ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍,എം.പിമാരായ ഷാഫി പറമ്പില്‍,പി.ടി.ഉഷ,ജില്ലയിലെ മറ്റ് എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!