തുറയൂർ: ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം എന്ന പ്രമേയത്തിൽ നവംബർ 28 ശനിയാഴ്ച മേപ്പയ്യൂരിൽ വെച്ച് നടക്കുന്ന ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം ഡോക്ടർ ആർ.യുസുഫ് നിർവ്വഹിച്ചു.ഏരിയാ പ്രസിഡണ്ട് വി.പി അഷ്റഫ് അധ്യക്ഷനായി.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മേപ്പയ്യൂർ എരിയാ കൺവീനർ ഫർഹാന.കെ,സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് സഈദ് കീഴരിയൂർ എന്നിവർ സംസാരിച്ചു. കെ.അബ്ദു റഹ്മാൻ സ്വാഗതവും ഇബ്രാഹിം പി നന്ദിയും പറഞ്ഞു.



















