ലോക പാലിയേറ്റീവ് ദിനം: സന്നദ്ധപ്രവർത്തകരെ സജ്ജമാക്കി സംസ്കാര പാലിയേറ്റീവ് കെയർ

On: October 11, 2026 9:48 AM
Follow Us:
പരസ്യം

കൊയിലാണ്ടി : “Pain Management: An Essential Part of Palliative Care” എന്ന ആപ്തവാക്യവുമായി സംസ്കാര പാലിയേറ്റീവ് കെയർ ലോക പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ നടന്ന വളണ്ടിയർ സംഗമത്തിൽ ചെയർമാൻ കെ. പി. ശങ്കരൻ മാസ്റ്റർ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് KIP-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കരുത്തുറ്റ സംഘാടനം’ ചർച്ചാസംഗമത്തിന്റെ തീരുമാനപ്രകാരം കേസ് ഷീറ്റ് വർക്ക്‌ഷോപ്പ് നടന്നു. പ്രശാന്ത് പി., രാജേഷ് ടി. എം. എന്നിവർ നേതൃത്വം നൽകിയ ശിൽപശാലയിൽ ക്ലിനിക്കിലെ മുഴുവൻ കേസ് ഷീറ്റുകളുടെയും രേഖപ്പെടുത്തൽ പൂർത്തിയാക്കി.തുടർന്ന് ‘വളണ്ടിയർ പ്രശ്നപരിഹാരം’ വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് വാസു ചാലിൽ, ഷിഫാന, റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി. കൺവീനർ മൊയ്‌തീൻ മാസ്റ്റർ, സിദ്ദിഖ്, സുനിൽ പി. എന്നിവർ സംസാരിച്ചു.

പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും തുടർപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി മേപ്പയൂരിൽ നടന്ന ഏരിയ സംഗമത്തിൽ സംസ്കാര പാലിയേറ്റീവ് കെയറിനെ പ്രതിനിധീകരിച്ച് 21 വളണ്ടിയർമാർ പങ്കെടുത്തു. .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!