ജനാധിപത്യ സംരക്ഷണറാലി സംഘടിപ്പിച്ചു

On: October 3, 2026 7:49 PM
Follow Us:
പരസ്യം

അരിക്കുളം: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ടയിൽ താഴെ നിന്നും അരിക്കുളം മുക്കിലേക്ക് ജനാധിപത്യ സംരക്ഷണ ജാഥ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ ജാഥാ ലീഡർ ശശി ഊട്ടേരിയ്ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ , ശിവൻ വി.കെ, കെ. അഷറഫ്, സി.രാമദാസ് എന്നിവർ സംസാരിച്ചു. അരിക്കുളത്ത് നടന്ന സമാപന സമ്മേളനംഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ലത കെ.പൊറ്റയിൽ, ഗ്രാമപഞ്ചായത്തംഗം അരവിന്ദൻ മേലമ്പത്ത്, സുമേഷ് സുധർമൻ, സനൽ അരിക്കുളം, ബാബു പറമ്പടി,ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, എസ്. മുരളീധരൻ,ശ്രീധരൻ കണ്ണമ്പത്ത്, ശ്രീധരൻ കല്പത്തൂർ, സതീദേവി പള്ളിക്കൽ, ബീന വരമ്പി ച്ചേരി, ടി.ടി.ശങ്കരൻ നായർ , അനസ് കാരയാട് എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!