ആലപ്പുഴ: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) നാഷണൽ സെന്റർ ഓഫ് എക്‌സലൻസ്, ആലപ്പുഴയുടെ നേതൃത്വത്തിൽ വിവിധ സ്‌കീമുകളിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല സെലക്ഷൻ ട്രയൽസുകൾ സംഘടിപ്പിക്കുന്നു. മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാം. ഉയർന്ന കായിക മികവുള്ളവർക്ക് കുറഞ്ഞ ഉയരപരിധിയിൽ ഇളവ് ലഭിക്കും.
ജനനവർഷവും ഉയരമാനദണ്ഡവും:
2014: പെൺകുട്ടികൾ (165 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (176 സെ.മീ-ന് മുകളിൽ)
2013: പെൺകുട്ടികൾ (167 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (178 സെ.മീ-ന് മുകളിൽ)
2012: പെൺകുട്ടികൾ (169 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (184 സെ.മീ-ന് മുകളിൽ)
2011: പെൺകുട്ടികൾ (172 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (186 സെ.മീ-ന് മുകളിൽ)
2010/2009: പെൺകുട്ടികൾ (174 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (188 സെ.മീ-ന് മുകളിൽ)
2008 മുതൽ 2005 വരെ: പെൺകുട്ടികൾ (176 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (190 സെ.മീ-ന് മുകളിൽ)
ട്രയൽസ് സമയക്രമവും കേന്ദ്രങ്ങളും:
ഓഗസ്റ്റ് 22 (കാസർകോട്): രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം (രാവിലെ 8:00)
ഓഗസ്റ്റ് 23 (വയനാട്): ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മാനന്തവാടി (വൈകുന്നേരം 3:00)
ഓഗസ്റ്റ് 24 (കണ്ണൂർ): ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി, പേരാവൂർ (രാവിലെ 8:00)
ഓഗസ്റ്റ് 24 (കോഴിക്കോട്): ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, ബാലുശ്ശേരി (വൈകുന്നേരം 3:00)
ഓഗസ്റ്റ് 27 (കൊല്ലം): സായ് സെന്റർ, എൽ.ബി. സ്റ്റേഡിയം (രാവിലെ 9:00)
ഓഗസ്റ്റ് 29 (ഇടുക്കി): ഗവ. ഹൈസ്‌കൂൾ, അടിമാലി (രാവിലെ 8:00)
ഓഗസ്റ്റ് 29 (കോട്ടയം): സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, പാലാ (വൈകുന്നേരം 3:00)
ഓഗസ്റ്റ് 30 (ആലപ്പുഴ): എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ട്, ആലപ്പുഴ (രാവിലെ 8:00)
നൽകുന്ന ആനുകൂല്യങ്ങൾ:
സൗജന്യ താമസവും ഭക്ഷണവും, വിദേശ പരിശീലകരുടെ വ്യക്തിഗത പരിശീലനം, സ്‌പോർട്‌സ് ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി, മെഡിക്കൽ ഇൻഷുറൻസ്, സാമ്പത്തിക സഹായം, കായിക ഉപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
ആവശ്യമായ രേഖകൾ:
ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (രേഖകളുടെ അസ്സലും ഫോട്ടോകോപ്പിയും കരുതണം). അനുയോജ്യമായ സ്‌പോർട്‌സ് വസ്ത്രങ്ങൾ ധരിച്ചാണ് പങ്കെടുക്കേണ്ടത്.
അന്വേഷണങ്ങൾക്ക്: +91 81388 03433, +91 90305 76168

















