തിരുമംഗലത്ത് താഴ തുറക്കാത്ത കടയിൽ സാമൂഹ്യ വിരുദ്ധർ ഹരിത കർമ സേന ശേഖരിച്ച പ്ലാസ്റ്റിക് ചാക്കു കെട്ടുകൾക്ക് തീയിട്ടു. ഇന്നലെ രാത്രിയാണ് തീയിട്ടത്. ഇവിടെ രാത്രിയിൽ പരസ്യമായി മദ്യപാനം നടക്കുന്നതായും അസഭ്യവർത്തമാനങ്ങൾ വിളിച്ചു പറയുന്നതായും പരിസരവാസികൾ പറയുന്നു. മുകളിലായി വൈദ്യുതലൈൻ പോകുന്നതിനാൽ വൻ അപകടമാണ് ഒഴിഞ്ഞത് , ഇവർ ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരിസര വാസികൾ പറയുന്നു. പഞ്ചായത്തധികരും ഹരിതകർമ്മസേന പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി.