അരിക്കുളം: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണനിറവ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച വടകര ക്രൈംബ്രാഞ്ച് എ.എസ്.ഐ. കെ.ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു.15 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓണക്കോടി നൽകി. KS SPA മണ്ഡലം പ്രസിഡണ്ട് സത്യൻ തലയഞ്ചേരി, സെക്രട്ടറി സി. മോഹൻദാസ്, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ട്രഷറർ കെ. അഷറഫ് മാസ്റ്റർ,സി.എം. ജനാർദ്ദനൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, തങ്കമണി ദീപാലയം, കെ. ബിന്ദു,കെ.രാജൻ, വാസുദേവൻ, വി.ഉണ്ണികൃഷ്ണൻ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, വി.വി.എം. ബഷീർ, കെ.എം. നാരായണി എന്നിവർ സംസാരിച്ചു.

















