കീഴരിയൂർ: കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന സ്വാതന്ത്ര്യ ദിനോത്സവമായ ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ഇരുപതു വർഷം പൂർത്തിയാക്കുന്നു.
ഇരുപതാം വാർഷികത്തോടനുബന്ധിച്ച് LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ജില്ലാ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. കീഴരിയൂർ ബോംബ് കേസ് കമ്യൂണിറ്റി ഹാളിൽ വെച്ച് ഓഗസ്റ്റ് 15-ന് ഉച്ചയ്ക്ക് 2.30-ന് മത്സരം ആരംഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ ക്യാഷ് അവാർഡ് നൽകും.
ഓഗസ്റ്റ് 9-ന് സി.കെ.ഗോപാലൻ, പുതിശ്ശേരി രാജീവൻ റോളിങ്ങ് ട്രോഫിക്കു വേണ്ടി പഞ്ചായത്ത് തലത്തിൽ LP, UP വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസംഗം, ചിത്രരചന, ദേശഭക്തി ഗാനം എന്നിവയിൽ മത്സരമുണ്ടാവും.
മത്സരത്തിനാവശ്യമായ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ സാംസ്കാരികവേദി പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പാറക്കീൽ അശോകൻ, പി.കെ മനോജ്, ടി.രമേശ് കുമാർ, റഷിത്ത് ലാൽ മന്ദിക്കണ്ടി, ജി.പി പ്രീജിത്ത്, സി.ടി വത്സൻ, കെ.പി സ്വപ്നകുമാർ, ടി.എം പ്രജേഷ് മനു, ശശി വി.കെ, ടി നന്ദകുമാർ എന്നിവർ സംസാരിച്ചു.
ചരിത്ര മെഗാ ക്വിസിലെ മത്സരാർത്ഥികൾ ഓഗസ്റ്റ് 13-ന് മുമ്പ് 9447348475 എന്ന നമ്പറിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

















