കീഴരിയൂർ: പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് കീഴരിയൂർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കെടുതിയും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടാൻ പഞ്ചായത്ത് പൂർണ്ണ സജ്ജമാണ്.അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി പ്രദേശവാസികൾക്ക് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9496048148,
94953 68917,
8547616210,
9074793143
9847309734
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.


















