കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടുവത്തൂർസൗത്തിൽ താമസിക്കുന്ന പ്രശസ്ത ചിത്രകാരൻ ഷിജു കെ. കെ (s/o കോളിക്കണ്ടി ബാലൻ ) പാരോക്സിസ്മൽ നോക്ടെനൽ ഹീമോഗ്ലോബിനുരിയ ( PNH ) എന്ന അപൂർവ്വ രോഗത്തിനടിമപ്പെട്ടു വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ അടിയന്തിരമായി മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി കാത്തിരിക്കുകയാണ്.

മജ്ജമാറ്റി വെക്കലിനും മറ്റ് അനുബന്ധ ചികിത്സകൾക്കും കൂടി ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് വരും. ശസ്ത്രക്രിയ ചിലവ് ഷിജുവിൻ്റെ കുടുംബത്തെ സംബന്ധിച്ച് താങ്ങാൻ പറ്റുന്നതല്ല.ജനകീയ കൂട്ടായ്മയിലൂടെ ഷിജുവിനെ സഹായിക്കുന്നതിന് ഷിജു ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

എത്രയും വേഗം നമ്മുടെ സഹോദരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൽ താഴെ കാണുന്ന എക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഷിജു ചികിത്സാ സഹായ സമിതി..
AC No:
40223101088430
IFSC CODE: KLGB0040223

















