കീഴരിയൂർ: ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പഞ്ഞാട്ട് താഴെ കെ.ടി വേലായുധന്റെ ചികിത്സാ ഫണ്ട് സമാഹരണാർത്ഥം സഹായക്കുറി നടത്തുന്നു. കെ.ടി വേലായുധൻ ചികിത്സാ കമ്മിറ്റി – കീഴരിയൂരിന്റെ നേതൃത്വത്തിലാണ് ഈ കാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചിരിക്കുന്നത്.2026 ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം വെച്ചാണ് സഹായക്കുറി സമാഹരണം നടക്കുക.ഒരു മനുഷ്യന്റെ ജീവൻ നിലനിർത്താനും അദ്ദേഹത്തിന്റെ കുടുംബത്തെ തുണയ്ക്കാനുമുള്ള ഈ ശ്രമത്തിൽ പങ്കാളികളാകാനും ഉദാരമായി സഹായിക്കാനും ചികിത്സാ കമ്മിറ്റി ചെയർമാനും കൺവീനറും അഭ്യർത്ഥിച്ചു.ധനസഹായം നൽകാൻ:നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഗൂഗിൾ പേ (G Pay) വഴി സാമ്പത്തിക സഹായം കൈമാറാവുന്നതാണ്.G Pay നമ്പർ: 7034895043”പങ്കെടുക്കുക – സഹായിക്കുക” – നമുക്കൊന്നായി അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൈകോർക്കാം.