2026 – 27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ തെങ്ങു കൃഷി വികസനത്തിലെ ഉൽപാദനോപാധികൾക്കുള്ള പെർമിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. ഗ്രാമസഭ അംഗീകാരിച്ച ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട കർഷകർക്ക് കൃഷിഭവനിൽ നിന്നും പെർമിറ്റ് കൈപ്പറ്റാവുന്നതാണ്. പെർമിറ്റ് വാങ്ങുവാൻ വരുന്നവർ ഈ വർഷത്തെ നികുതി ശീട്ട് കൊണ്ടു വരേണ്ടതാണ്. പൊട്ടാഷ്, യൂറിയ, രാജ്ഫോസ്, ഡോളോമൈറ്റ്, ബോറോൺ, മെഗ്നീഷ്യം സൾഫേറ്റ് എന്നിവയാണ് നൽകുന്നത്. ഗുണഭോക്തൃ പട്ടികയിലെ കർഷകർക്ക് ടോക്കൺ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നത്. ആവശ്യമുള്ള കർഷകർ ജൂലായ് 10 നു മുമ്പായി പെർമിറ്റ് കൈപ്പറ്റേണ്ടതാണ്.