എണ്ണക്കമ്പനികൾ ഇന്ധനനിരക്കുകൾ പരിഷ്കരിച്ചതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചു. തിങ്കളാഴ്ച നിരക്കുകൾ പുതുക്കിയതോടെ ഒരു ആഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർദ്ധനവാണിത്. നിലവിലെ ട്രാൻസ്പോർട്ട്-ഗാർഹിക ചെലവുകൾ വർദ്ധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് ഈ തീരുമാനം.
സാധാരണക്കാരുടെ നെഞ്ചത്തടിച്ച് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും, ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. അഞ്ചുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 71 പൈസയായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറ് കടന്നു. കൊച്ചിയില്‍ ലിറ്ററിന് 109 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ 98 രൂപ 63 പൈസയായി ഉയര്‍ന്നു. പുതിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു. മെയ് 15ന് പെട്രോളിനും, ഡീസലിനും മൂന്നുരൂപ വീതം കൂട്ടിയിരുന്നു.















