ശ്രീവാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും വള്ളത്തോൾ ഗ്രന്ഥാലയവും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

On: July 3, 2026 10:05 AM
Follow Us:
പരസ്യം

നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂരും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് കൊയിലാണ്ടി സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ നേതൃത്വം നൽകി. വിനോദ് ആതിര അധ്യക്ഷത വഹിച്ചു. വി.പി സദാനന്ദൻ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു. സബ് ഇൻസ്പെക്ടർ അസ്സൻ കുട്ടി, എൻ എസ് എസ് പയ്യോളി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീജിത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാരായ ശ്രീഹരി സ്വാഗതവും മിസ്റിയ നന്ദിയും പ്രകാശിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!