കോഴിക്കോട് ജില്ലയിലെ കീഴരിയൂർ സ്വദേശികളായ നാല് പേർ സംസ്ഥാന സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷയിൽ മികച്ച വിജയം നേടി.അക്ഷയ് ടി.എം (Rank 16),മിഥുൻ എ(Rank 254) അമൽ രാജ് പി (Rank 313), ശ്യാം ശേഖർ ( Rank 221) എന്നിവർ ശ്രദ്ധേയമായ റാങ്കുകൾ സ്വന്തമാക്കി. കഠിനാധ്വാനവും സ്ഥിരതയുള്ള പരിശീലനവും ഇവരുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.ഈ നേട്ടം കീഴരിയൂരിനും നാട്ടുകാർക്കും അഭിമാനകരമാണ്.അമൽരാജ് പി .കാരകുന്നത്ത് രാജൻ & വത്സല ദമ്പതികളുടെ മകനും മിഥുൻ എ.തെക്കെ മതുമ്മൽ അശോകൻ& സതി എന്നിവരുടെ മകനും ,ശ്യാം ശേഖർ ചുക്കോത്ത് താഴ സന്തോഷ് കുമാർ & ശാന്ത എന്നവരുടെ മകനും അക്ഷയ് ടി.എം തെക്കെ മതുമ്മൽ രമേശൻ &ബീന ദമ്പതികളുടെ മകനുമാണ് യുവതലമുറക്ക് പ്രചോദനമാണ് ഇവരുടെ തിളക്കമാർന്ന വിജയം













