കീഴരിയൂർ : വൈദ്യുത പോസ്റ്റ് നിലംപൊത്തി : ഒഴിവായത് വൻ അപകടം , ഇന്നലെ രാത്രി ഏകദേശം അർദ്ധരാത്രിയോടടുത്താണ് മഴയത്ത് വൈദ്യുതപോസ്റ്റ് നിലംപൊത്തിയത്. കീഴരിയൂർ പ്രൈമറി ഹെൽത്ത് സെന്ററിനരികെ മുള്ളൻ കണ്ടി മീത്തൽ ഭാഗത്താണ് പോസ്റ്റ് നിലം പതിച്ചത് ഈ സമയത്ത് വൈദ്യുതി ഓഫ് ആയിരുന്നില്ല. നാട്ടുകാർ കെ.എസ് ഇ.ബി ഓഫീസിൽ വിളിച്ചു പറഞ്ഞതിനാൽ കണക്ഷൻ വിഛേദിച്ചത് ധാരാളം പേർ സഞ്ചരിക്കുന്ന ഈ റോഡിൽ വൻ അപകടം ഒഴിവായി.














