.കീഴരിയൂർ – അടിസ്ഥാന ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുകരണീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് DCC പ്രസിഡണ്ട് അഡ്വകെ പ്രവീൺ കുമാർ MLA പ്രസ്താവിച്ചു. രാജ്യം പലവിധത്തിലുള്ള വിഭജനങ്ങൾ നേരിടുന്ന കാലത്ത് ചേർത്തു നിർത്തലിന്റെ രാഷ്ട്രീയമായിരുന്നു ഉമ്മൻ ചാണ്ടി പിൻതുടർന്നതെന്നും ക്ഷേമ രംഗത്തും വികസന രംഗത്തും തന്റെതായ കയ്യൊപ്പ് പതിപ്പിച്ച ശേഷമാണ് അദ്ദേഹം യാത്രയായതെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനാമായ മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ , ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ , മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദീൻ, കോൺഗ്രസ് നേതാക്കളായ കെ.കെ ദാസൻ ചാക്കോത്ത് ബാലൻ നായർ , ഒ.കെ കുമാരൻ , ഇ. രാമചന്ദ്രൻ , സുലോചന സിറ്റാഡൽ, കെ.എം വേലായുധൻ എൻ ടി ശിവാനന്ദൻ പി.കെ ഗോവിന്ദൻ പ്രസംഗിച്ചു. കാലംസാക്ഷി അനുസ്മരണ ചടങ്ങിന്റെ ഭാഗമായി പുഷ്പാർച്ചന, സ്മൃതി സംഗമം, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
















