വെല്ലൂരിലെ CMC ആശുപത്രിയിൽ ചികിത്സയിലായ ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ സഹായത്തിനായി സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് ബീച്ചിൽ ചിത്രകാര സംഗമവും ലൈവ് പെയിൻ്റിംഗ് ഷോയും നടത്തി. . ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു.കലാകാരൻമാരുടെ സഹായ സമിതി ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. സത്യനാഥൻ മാടഞ്ചേരി, സിഗ്നിദേവരാജ്, സജീവ് കീഴരിയൂർ, രാഗേഷ് പുല്ലാട്ട് എന്നിവർ സംസാരിച്ചു. സിറാജ് ചെങ്ങോട്ടുകാവ് സ്വാഗതവും കെ.സി.സുരേഷ് നന്ദിയും പറഞ്ഞു ചിത്രകാരൻമാരായ യു.കെ.രാഘവൻ, സുരേഷ് ഉണ്ണി, ഹാറുൺ അൽ ഉസ്മാൻ, റഹ്മാൻ കൊഴുക്കല്ലൂർ, ശിവാസ് നടേരി, രഞ്ജിത് ബൊഹീമിയൻസ്, എ.കെ. രമേശ്, സുബേഷ് പത്മനാഭൻ ,മിഥുൻ, ലിജീഷ് വി കെ ചേമഞ്ചേരി,അനുപ്പ് എരവന്നൂർ, സൂര്യൻ, ദിലീപ് രഞ്ജിനി, അഖിൽ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു.