കൊയിലാണ്ടി : കൊയിലാണ്ടി യില്‍ വച്ച് കളഞ്ഞുകിട്ടിയ സ്വര് ണാഭരണം ഉടമസ്ഥന് തിരികെ നല്കി ഓട്ടോ െഡ്രവർ കൊയിലാണ്ടിയില്‍ സര്‍വീസ് നടത്തുന്ന കീഴരിയൂര്‍ സ്വദേശി നടുക്കണ്ടി കുഞ്ഞമ്മദിനാണ് ഇന്നലെ രാവിലെ ടൗണിലെ പെട്രോള്‍ പമ്പിന് സമീപ ത്തെ ഫുട്പാത്തിൽ നിന്നും ആഭരണം കളഞ്ഞുകിട്ടിയത്. ഉടനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷ നില് ഏല്‍പ്പിക്കുകയായിരുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. കാപ്പാട് സ്വദേശിയായ അബ്ദുല്‍ റസാഖിന്റേതായിരുന്നു ഒരു പവന് വരുന്ന സ്വര്‍ണാഭരണം. കുഞ്ഞമ്മദ് തന്നെ പൊലീസ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണം അബ്ദുല്‍ റസാഖിന് കൈമാറി. കീഴരിയൂര്‍ മുന്‍ പഞ്ചാ യത്തംഗം സാബിറ നടുക്കണ്ടിയുടെ ഭര്‍ത്താവാണ് കുഞ്ഞമ്മദ്.