കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയും കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന പരിപാടി ഉചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കീഴരിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ആതിര ചാലിൽ നിർവ്വഹിച്ചു.
ചടങ്ങിൽ സി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ശ്രീജിത്ത് പി., ഫൗസിയ കുഴുമ്പിൽ, സഫീറ വി.കെ., സുമതി, ബിന്ദു തയ്യിൽ, ഷീന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വനിതാവേദി കൺവീനർ ആതിര നിർമ്മാല്യം ചടങ്ങിൽ സ്വാഗതവും വിജിത ഡെലീഷ് നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി നടന്ന ചാന്ദ്രദിന ക്വിസ് മത്സരത്തിന് വിനോദ് ആതിര നേതൃത്വം നൽകി. വാശിയേറിയ മത്സരത്തിൽ സുമയ്യ പി. ഒന്നാം സ്ഥാനവും, അശ്വതി ബി.കെ. രണ്ടാം സ്ഥാനവും, സനീന പി.സി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
















