അരിക്കുളം: കലാ സാംസ്കാരിക പ്രവർത്തക പള്ളിക്കൽ ബിജിനയുടെ നിര്യാണത്തിൽ അരിക്കുളത്ത് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ മൌന ജാഥയും അനുശോചന യോഗവും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം വി.വി.എം. ബഷീർ ആധ്യക്ഷ്യം വഹിച്ചു. സി.രാഘവൻ സ്വസ്ഥവൃത്തം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, കെ.എം. നാരായണി, പി. കുട്ടികൃഷ്ണൻ നായർ, വേണു ഏക്കാട്ടൂർ, കെ.എം. സുഹൈൽ, എടച്ചേരി കുഞ്ഞിക്കണ്ണൻ, ജനാർദ്ദനൻ സ്നേഹാലയം,സതീദേവി പള്ളിക്കൽ, പി.കെ. അൻസാരി, ബീന വരമ്പിച്ചേരി, ടി.എം. പ്രതാപചന്ദ്രൻ , ഇ.പി.രതീഷ് അടിയോടി, എം.സുരേന്ദ്രൻ നമ്പീശൻ എന്നിവർ സംസാരിച്ചു.