ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

On: June 5, 2026 4:39 PM
Follow Us:
പരസ്യം

നടുവത്തൂർ :ഹരിത സാന്ത്വനം ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ഗവൺമെൻ്റ് ഹോമിയോ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ: രമ്യ എ സി വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോക്ടർ പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ഗൈഡ്സ് യൂണിറ്റ് ലീഡർ ഭാരതി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് യൂണിറ്റ് ലീഡർ അശ്വന്ത് എം എം നന്ദിയും പറഞ്ഞു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!