ചെങ്ങോട്ട്‌ കാവ്‌ പാലത്തിൽ റീ-ടാറിംഗ്‌‌ : കൊയിലാണ്ടിയിൽ ഇന്ന് വൈകീട്ട്‌ മുതൽ ഗതാഗത നിയന്ത്രണം.

On: May 29, 2026 9:48 AM
Follow Us:
പരസ്യം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാലത്തിൽ ടാറിംഗ്‌ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മെയ് 29) വൈകുന്നേരം 6:00 മണി മുതൽ പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾ വിവിധ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടും.

യാത്രക്കാർ താഴെ പറയുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

 കണ്ണൂർ ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങൾ: ബസുകൾ, ടാങ്കറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വടകര നാരായണ നഗറിൽ നിന്നും തിരിഞ്ഞ് ചാനിയംകടവ് – പേരാമ്പ്ര വഴി പോകേണ്ടതാണ്.

 കണ്ണൂർ ഭാഗത്ത് നിന്നുള്ള ചെറിയ വാഹനങ്ങൾ: ഈ റൂട്ടിൽ വരുന്ന ചെറിയ വാഹനങ്ങൾ പയ്യോളിയിൽ നിന്ന് തിരിഞ്ഞ് മേപ്പയൂർ – പേരാമ്പ്ര വഴി യാത്ര ചെയ്യണം.

 കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ: കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടി ടൗൺ പൂർണ്ണമായും ഒഴിവാക്കി, ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി തിരിഞ്ഞുപോകേണ്ടതാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും, ട്രാഫിക് ക്രമീകരണങ്ങളുമായി മുഴുവൻ യാത്രക്കാരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!