​ആച്ചേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മേള സമർപ്പണം ജൂലൈ 4-ന്​

On: July 2, 2026 10:11 AM
Follow Us:
പരസ്യം

കോഴിക്കോട്: ആച്ചേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വെച്ച് പ്രശസ്ത മേളപ്രമാണികളായ പൊന്നരം സത്യൻ ആശാന്റെയും കലാമണ്ഡലം സനൂപിന്റെയും ശിഷ്യന്മാർ അണിനിരക്കുന്ന ‘മേള സമർപ്പണം’ നടക്കുന്നു. 2026 ജൂലൈ 4 ശനിയാഴ്ച വൈകീട്ട് 7 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.​കേരളീയ വാദ്യകലയായ പാണ്ടിമേളമാണ് ശിഷ്യഗണങ്ങൾ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കുന്നത്. കഠിനമായ പരിശീലനത്തിന് ശേഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന നിരവധി യുവകലാകാരന്മാരും കുട്ടികളും ഈ മേള സമർപ്പണത്തിൽ പങ്കാളികളാകുന്നുണ്ട്.​നാട്ടുവാസികളും ഭക്തജനങ്ങളും കലാവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!