വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

On: February 21, 2026 5:22 PM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു.പി.സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം – ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി. സവിത ഭരണഘടനയുടെ ആമുഖം കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നിഷാഗ ഇല്ലത്ത് ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ കൈമാറി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. സുരേഷ്, സി.കെ. ബാലകൃഷ്ണൻ, വി.പി. സദാനന്ദൻ, സി.ഡി.എസ് ചെയർപേഴ്സൻ ആതിര ചാലിൽ , എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് മാലത്ത് ഗീത സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. നിരവധി വീടുകളിൽ ജനപ്രതിനിധികളും ഗ്രന്ഥശാല പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഭരണഘടനയുടെ ആമുഖം വിതരണം ചെയ്ത് ബോധവൽക്കരണം നൽകി..

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!