സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പിതിരികെ എടുക്കുന്ന നടപടി ആരംഭിച്ചു

On: September 11, 2025 7:56 AM
Follow Us:
പരസ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി ആരംഭിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളിൽ ഇത് തുടക്കം കുറിക്കും. അടുത്ത വർഷം ജനുവരി 1 മുതൽ 283 ഷോപ്പുകളിലും ഇത് ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു.

എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. നടപടിയിൽ കുടുംബശ്രീയുടെ സഹായവും ഉണ്ടാകും. പ്രത്യേക കൗണ്ടറുകളിലായിരിക്കും കുപ്പികൾ സ്വീകരിക്കുക. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാണ് കുപ്പികൾ സ്വീകരിക്കുന്നത്. നിലവിൽ മദ്യം വാങ്ങുന്ന ഷോപ്പിൽ മാത്രമേ ആ കുപ്പി തിരികെ നൽകാൻ കഴിയുള്ളൂ. അതുപോലെ തന്നെ ബിവറേജിൽ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഒക്ടോബർ 1 മുതൽ 15, 20 രൂപയുടെ ബാഗുകൾ നൽകും. പേപ്പറിൽ പൊതിഞ്ഞ് നൽകുന്ന രീതി ഇനി മുതൽ ഉണ്ടായിരിക്കുന്നതല്ല.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!