മേപ്പയൂർ: ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ എരിയാ സമ്മേളനം സംഘടിപ്പിച്ചു. മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടറുമായ ഡോക്ടർ നഹാസ് മാള സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് വി.പി അഷ്റഫ് അധ്യക്ഷനായി.സുഗന്ധമുള്ള ജീവിതം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡണ്ട് ശിഹാബുദ്ദീൻ ഇബ്നു ഹംസ വിഡിയോ പ്രസന്റേഷൻ നടത്തി.തുടർന്ന് നടന്ന പാനൽ ഡിസ്കഷനിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി.മുഹമ്മദ് വേളം, ജില്ലാ സമിതി അംഗം എം.എം മുഹിയുദ്ദീൻ,അമീൻ മുയിപ്പോത്ത് എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തന പഥങ്ങൾ വിശദീകരിക്കുന്ന ഹംസഫർ ഡോക്യുഫിക്ഷൻ പ്രദർശനവും നടന്നു.. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം ആർ.സി സാബിറ സമാപന പ്രസംഗം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ സഈദ് കീഴരിയൂർ സ്വാഗതവും ഏരിയാ സെക്രട്ടറി കെ.പി മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.


















