കീഴരിയൂരിൽ മണപ്പാട്ടിൽ ചാത്തുവിന്റെ ചരമവാർഷിക ദിനം ആചരിച്ചു

On: October 14, 2026 10:25 PM
Follow Us:
പരസ്യം

കീഴരിയൂർ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ജനാധിപത്യം തകർക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ മുഴുവൻ ജനാധിപത്യ കക്ഷികളും അണിചേരണമെന്നും കെ.പി.സി.സി. സെക്രട്ടറി അഡ്വ: പി. എം. നിയസ് അഭിപ്രായപ്പെട്ടു.

കീഴരിയൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായ മണപ്പാട്ടിൽ ചാത്തുവിന്റെ നാലാം ചരമവാർഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡി.സി.സി. സെക്രട്ടറി വി.പി. ഭാസ്കരൻ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു.

കെ.എം. ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി. വിനോദൻ സ്വാഗതം പറഞ്ഞു.

തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം. വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. എം. അശോകൻ, രജിത കെ. വി., രാമചന്ദ്രൻ ടി. ടി., റൈഹാനത്ത് വല്ലിപ്പടിക്കൽ, യു.ഡി.എഫ്. ചെയർമാൻ ടി. യു. സൈനുദീൻ, കോൺഗ്രസ് നേതാക്കളായ ടി.കെ. ഗോപാലൻ, കുറുമയിൽ ബാബു, കെ.കെ. ദാസൻ, ചുക്കോത്ത് ബാലൻ നായർ, എം.എം. രമേശൻ മാസ്റ്റർ, ഒ. കെ. കുമാരൻ, നെല്ലാടി ശിവാനന്ദൻ, കെ.എം. നാരായണൻ, എം.പി. ബാലകൃഷ്ണൻ, പി.ടി. ഷാജി, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!