കീഴരിയൂർ: വയോജന ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ മണ്ഡലം KSSPAയുടെ നേതൃത്വത്തിൽ സീനിയർ അംഗം വി. എം. ഗോപാലനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും KSSPA സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ കെ. എം. വേലായുധൻ പൊന്നാടയണിയിച്ചുചടങ്ങിൽ കുറുമയിൽ അഖിലൻ, രാധാകൃഷ്ണൻ സി, ഭാസ്കരൻ പി,സുനീതൻ ,വിനോദൻ എം പി, കബീർ, ശാരദ എന്നിവർ പങ്കെടുത്തു.