കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറ സഞ്ചരിക്കുന്ന വില്പനശാല ഖാദി വണ്ടി

On: August 15, 2026 9:05 PM
Follow Us:
പരസ്യം

അരിക്കുളം:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറ സഞ്ചരിക്കുന്ന വില്പനശാല ഖാദി വണ്ടി അരിക്കുളത്ത് എത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ മഠത്തിൽ നാരായണന് ഖാദി വസ്ത്രം നൽകി ആദ്യവില്പന നിർവ്വഹിച്ചു. രാമചന്ദ്രൻ നീലാംബരി, ഇ.പി.രതീഷ് അടിയോടി, പ്രമോദ് അരിക്കുളം, അജയ് കുമാർ ചേരിയിൽ, അമ്മത് ഹന്നത്ത് മനസിൽ, ഗഫൂർ തൊണ്ടി ച്ചംകണ്ടി , അബൂബക്കർ കോറോത്ത് എന്നിവർ സംസാരിച്ചു.എല്ലാ ഖാദി ഉത്പന്നങ്ങൾക്കും ഓണം പ്രമാണിച്ച് മുപ്പത് ശതമാനം വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഖാദിപ്രചാരണം ലക്ഷ്യമിട്ടു കൊണ്ട് കേരള സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് ഖാദി വണ്ടി. ഗ്രാമങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!