കൊയിലാണ്ടി: ബൗദ്ധിക ഭിന്നശേഷിക്കാരുടെ സമഗ്ര വളർച്ച, പഠന-ഗവേഷണം, രക്ഷിതാക്കളുടെ മരണം രോഗം വാർധക്യം തുടങ്ങിയ വ മൂലം അനാഥരാക്കപ്പെടുന്ന ഭിന്നശേഷിക്കരുടെ പുനരധിവാസം, ഒറ്റപ്പെട്ടുപോയ ഭിന്നശേഷ കുടുംബങ്ങൾക്കുളള അഭയം എന്നിവ ലക്ഷ്യമിട്ട് പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ്) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ഞായറാഴ്ച ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിൽ വെച്ച് സ്പന്ദനം ഇനീഷ്യേറ്റീവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഭിന്നശേഷി കുടുംബ സംഗമം വിജയിപ്പിക്കാൻ ശാന്തിസദനം കാമ്പസ് ഇനീഷ്യേറ്റീവ് തീരുമാനിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന സംസ്ഥാനതല കുടുംബ സംഗമത്തിന്റെ നടത്തിപ്പും പ്രവർത്തന രൂപരേയും യോഗം ചർച്ച ചെയ്തു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷവും ആത്മവിശ്വാസവും പകരുന്ന മാതൃകാപരമായ കൂട്ടായ്മയായി പരിപാടിയെ മാറ്റുകയാണ് ലക്ഷ്യം യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിൽ മുണ്ടിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. സി.ഹബീബ് മസ്ഊദ് കുടുബസംഗമ പരിപാടികൾ വിശദീകരിച്ചു.കെ. കെ മുനീർ അധ്യക്ഷനായി. കെ.അബ്ദുറഹിമാൻ,രഞ്ജിത,സംവൃത, റഹീം, അഫിൻ, ഷാനിദ് കീഴരിയൂർ, ഷിഫാന ഷെറിൻ എന്നിവർ സംസാരിച്ചു.