മേപ്പയൂർ: കീഴ്പയ്യൂർ റോഡ് കൊട്ടാരത്തിൽ തയ്യിൽ അഷറഫ് എന്ന ആളുടെ വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങൾ തീ അണച്ചു.വീടിൻറെ അടുക്കള ഭാഗവും ഡ്രോയിങ് റൂമും കത്തി നശിച്ചു. തീപിടുത്തത്തിൽ ഫ്രിഡ്ജുകൾ, കിച്ചൻ ക്യാബിനറ്റ്, അടുക്കള ഉപകരണങ്ങൾ, വാതിലുകൾ, ജനലുകൾ, എന്നിവയും വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങളും നഷ്ടമായി. നിലയത്തിലെ ഉദ്യോഗസ്ഥരായ ഒ കെ വേണു, വിജീഷ്, സനൽ രാജ്, ജിനേഷ്, സജിത്ത്, ഗിരീഷ്, സത്യൻ, ജിഷാദ്, എന്നിവരും ഹോം ഗാർഡ് വിജേഷ് , രതീഷ് എന്നിവരും അഗ്നിശമന പ്രവർത്തനത്തിൽ പങ്കെടുത്തു.


















