കോളിക്കണ്ടി ഷിജുവിന്റെ ചികിത്സാ ധനശേഖരണം: വാർഡ്തല കമ്മിറ്റികൾ രൂപീകരിച്ചു

On: July 21, 2026 7:09 PM
Follow Us:
പരസ്യം

കീഴരിയൂർ: കോളിക്കണ്ടി ഷിജുവിനെ സഹായിക്കുന്നതിനായി രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ ധനശേഖരണം ഊർജിതമാക്കുന്നതിനായി വാർഡ്തല കമ്മിറ്റി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന യോഗത്തിൽ വിവിധ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

1, 2, 3, 4, 5, 12, 13, 14 എന്നീ വാർഡുകളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ധനശേഖരണം കൂടുതൽ വേഗത്തിലാക്കുന്നതിനായി പ്രദേശത്തെ അഞ്ച് സ്‌ക്വാഡുകളായി തിരിച്ച് പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകി. വരും ദിവസങ്ങളിൽ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ സജീവമായി രംഗത്തിറങ്ങും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!