കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ലോകകപ്പിന്റെ ഭാഗമായി കുട്ടികൾക്ക്
ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.. എൽ.എസ്.എസ്. വിജയികളെയും
മറ്റ് മേഖലകളിൽ
ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനുമോദന സദസ്സ് 13 വാർഡ് മെമ്പർ സവിത വി.പിയും ഷൂട്ടൗട്ട് മത്സരം 12 വാർഡ് മെമ്പർ രജിത കെ.വി യും ചേർന്ന് ഉദ്ഘാടനം ചെയ്തു. എൽ എസ് എസ് വിജയം നേടിയവരെയും ഉന്നത വിജയം നേടിയവരെയും ആദരിച്ചു.
റസിഡൻസ് ഭാരവാഹികൾ ആയ പ്രകാശ്. സി. പി ,ബഷീർ താജ്
മനീഷ് . എം കെ ,ഭരതൻ കെ.സി
ചോയി ടി.കെ എന്നിവർ സംസാരിച്ചു















