ബജറ്റിൽ മേപ്പയ്യൂരിന് മുന്തിയ പരിഗണന ലഭിച്ചു.ഫാത്തിമ തഹലിയ എം.എൽ.എ

On: June 28, 2026 12:26 PM
Follow Us:
പരസ്യം

മേപ്പയ്യൂർ: വി.ഡി.സതീശൻ സർക്കാർ അധികാരത്തിൽ വന്ന് കന്നി ബജറ്റിൽ തന്നെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് മുന്തിയ പരിഗണന ലഭിച്ചുവെന്ന് ഫാത്തിമ തഹലിയ എം.എൽ.എ പറഞ്ഞു.മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് നിർമാണം, മേപ്പയ്യൂർ ടൗൺ നവീകരണം ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ബജറ്റിൽ വകയിരുത്തിയതെന്ന് എം.എൽ.എ പറഞ്ഞു. 50 വർഷത്തിലധികം പേരാമ്പ്രയിൽ സി.പി.എം എം.എൽ.എ ഉണ്ടായിട്ടും മേപ്പയ്യൂർ ഉൾപ്പെടെ വികസനമെത്തിക്കുവാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ലെന്ന് അവർ കൂട്ടിച്ചേർത്തു.മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതൃത്വത്തിൽ എം.എൽ.എക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹലിയ. ചങ്ങരം വള്ളിയിൽ നിന്ന് ആരംഭിച്ച് 17 സ്വീകണ കേന്ദ്രങ്ങളിലെ പര്യടനം മൈത്രീനഗറിൽ സമാപിച്ചു.കെ.പി.രാമചന്ദ്രൻ, ടി.കെ.എ ലത്തീഫ്, എം.കെ.അബ്ദുറഹിമാൻ, എം.എം.അഷറഫ്, കീപ്പോട്ട് അമ്മത്, സി.എം ബാബു, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം അബ്ദുല്ല, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ രാഘവൻ എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!