കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം സംഘടിപ്പിച്ചു

On: June 27, 2026 3:52 AM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മുഴവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും എൽ.എസ്.എസ്,യു.എസ്.എസ് വിജയികളേയും പ്രതിഭാ സംഗമത്തിൽ വെച്ച് അനുമോദിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു അധ്യക്ഷനായി.ജില്ലാപഞ്ചായത്ത് മെമ്പർ ഡോ.കെ.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,തേറമ്പത്ത് കുഞ്ഞബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ സ്വാഗതവും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിത വലിയപറമ്പത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!