കണ്ണോത്ത് യു.പി സ്കൂളിൽ വായനമാസാചരണത്തിന് തുടക്കമായി

On: June 19, 2026 6:29 PM
Follow Us:
പരസ്യം

കണ്ണോത്ത് യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനമാസാചരണം സാഹിത്യകാരൻ നജീബ് മൂടാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എ.ശ്രീജ അധ്യക്ഷയായി.ചടങ്ങിൽ വെച്ച് ലൈബ്രറിയിലെ പുസ്തക വിതരണത്തിനും തുടക്കം കുറിച്ചു.വിദ്യാർത്ഥികളായ റിഷിക എ.കെ, ആത്മിക ടി.കെ,പാർവണ പ്രബീഷ് എന്നിവർ പുസ്തക പരിചയം നടത്തി.സി.ബിജു,സി.എം പവീഷ് എന്നിവർ സംസാരിച്ചു.വിദ്യാരംഗം കൺവീനർ ബി.ഡലീഷ് സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സഹല.പി നന്ദിയും പറഞ്ഞു.
വായനമാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ കഥാരചന മൽസരം, വായന ക്വിസ്, മുത്തശ്ശിക്കഥ കേൾക്കാം,വായന സെൽഫി വാൾ, വായന കുറിപ്പ് തയ്യാറാക്കൽ, അക്ഷര വൃക്ഷം,കടങ്കഥ മൽസരം,വായന മൽസരം,കയ്യെഴുത്ത് മൽസരം എന്നിവ സംഘടിപ്പിക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!