കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം കീഴരിയൂർ സി എച്ച് സൗധത്തിൽ വച്ച് നടന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി യു സൈനുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.നൗഷാദ് കുന്നുമ്മൽ അധ്യക്ഷനായി.
പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ മുഖ്യപ്രഭാഷണവും ട്രഷറർ സി. സൂപ്പി പദ്ധതി വിശദീകരണവും നടത്തി.പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സിക്രട്ടറി സത്താർ കീഴരിയൂർ,കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള, എ.പി അസീസ് മാസ്റ്റർ,ടി.ഏ. സലാം,ജബ്ബാർ ടി., ബഷീർ ടി.പി എന്നിവർ സംസാരിച്ചു.എം.കെ അബ്ദുറഹ്മാൻ സ്വാഗതവും.സിദ്ദീഖ് പള്ളിക്കൽ നന്ദിയും പറഞ്ഞു.

















