പന്തലായനിയിൽ ഇടിമിന്നലേറ്റ് വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശനഷ്ടം, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

On: June 17, 2026 11:13 AM
Follow Us:
പരസ്യം

കൊയിലാണ്ടി: ബുധനാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പന്തലായനിയിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരി ഷിജിനയുടെ വീട്ടിൽ വ്യാപക നാശനഷ്ടം ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ ഫാൻ, ടെലിവിഷൻ, വൈദ്യുതി മീറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു . വീടിന്റെ ചുമരുകൾക്കും വൈദ്യുത സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും, കേടുപാടുകൾ സംഭവിച്ചു വീടിന്റെ വിവിധ ഭാഗങ്ങളിൽ തറക്കും ചുവരിനും വിള്ളലുകൾ ഉണ്ടായിസംഭവസമയത്ത് വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശവാസികളും നാട്ടുകാരും വീട്ടിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. മഴക്കാലത്ത് ഇടിമിന്നൽ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ചുറ്റു മതിലിന്ഉൾപ്പെടെ വിണ്ടു കീറിയവീട്ടീൽ നിന്ന് കുട്ടി സുരക്ഷിതമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!