കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടി കൾ കീഴരിയൂർ വെസ്റ്റ് മാപ്പിള എം എൽപി സ്ക്കൂളിൽ വെച്ച് നടന്നു. സ്‌ക്കൂൾ ഹെഡ്മിസ്ട്രസ്സ് നസീമ. എം.പി സ്വാഗതമാശംസിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. ബാബു ചടങ്ങിൻ്റെ ഉൽഘാടനവും ഫല വൃക്ഷ തൈകൾ നടീലും നിർവ്വഹിച്ചു. തുടർന്ന് മാലിന്യശേഖരണത്തിനുള്ള ബിന്നുകളുടെ വിതരണ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിജില എരേമ്മൻ കണ്ടിയും നിർവ്വഹിച്ചു.

അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി.പി, കൃഷി അസിസ്റ്റൻ്റ് യമുന. എൻ.ഡി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനൂജ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.

















